banner

കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം!, കുട്ടിയെ കണ്ടെത്തിയതായി പോലീസിൽ നിന്ന് വിവരം, കണ്ടെത്തിയത് ഉപേക്ഷിച്ച നിലയിൽ


സ്വന്തം ലേഖകൻ
കൊല്ലം : ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആശ്വാസകരമായ വാർത്ത പുറത്ത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ഒയൂർ സ്വദേശി അഭിഗേൽ സാറാ തോമസിനെ കണ്ടെത്തിയതായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത് എന്നാണ് പോലീസ് നൽകുന്ന വിവരം. 20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കുട്ടിയെ എത്തിക്കുകയും തുടർന്ന് കൊല്ലം എ.ആർ ക്യാമ്പിലേക്ക് കുട്ടിയെ മാറ്റുകയും ആയിരുന്നു. 

Post a Comment

0 Comments