കണ്ണൂർ : നവകേരള സദസിലേക്ക് മാർച്ച് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്സ്. ഇന്ന് കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായി നടക്കുന്ന നവകേരള സദസിലേക്ക് പ്രതിഷേധ മാർച്ച് ഇന്ന് രാവിലെ 11 മണിയോടെ സംഘടിപ്പിക്കുമെന്നാണ് യൂത്ത് കോൺഗ്രസ്സ് പ്രഖ്യാപനം.
ഇന്ന് നാല് മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. കണ്ണൂർ, അഴീക്കോട്, ധർമ്മടം, തലശ്ശേരി എന്നിവിടങ്ങളിലാണ് ഇന്നത്തെ പരിപാടികൾ. പ്രതിഷേധം മുന്നിൽ കണ്ട് പരിപാടി നടക്കുന്നിടത്തൊക്കെ സുരക്ഷ വർധിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവ കേരള സദസിന്റെ വാഹനത്തിനു നേരെ യൂത്ത് കോൺഗ്രസ് കരിങ്കോടി കാണിച്ചിരുന്നു. തുടർന്ന് നവ കേരള സദസിന്റെ വോളണ്ടിയേഴ്സ് ആയി പ്രവർത്തിച്ച ഡിവൈഎഫ്ഐ പ്രവർത്തകരും പോലീസും ചേർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിചതച്ചതായി ആരോപണം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് നവ കേരള സദസ്സിലേക്ക് മാർച്ച് നടത്താൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചത്.

0 Comments