banner

നവകേരള സദസ്സ് നടക്കുന്നത് രാഷ്ട്രീയത്തിനപ്പുറം വികസനം ലക്ഷ്യമാക്കി!, നാടിന്റെ വികസനത്തിനായി രാഷ്ട്രീയം നോക്കാതെ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എ.വി ഗോപിനാഥ്


സ്വന്തം ലേഖകൻ
പാലക്കാട് : ഇടത് നേതാക്കൾ ക്ഷണിച്ചാൽ നവകേരള സദസ്സിൽ പങ്കെടുക്കുമെന്ന് പാലക്കാട്ടെ വിമത കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥ്. രാഷ്ട്രീയത്തിനപ്പുറം വികസനം ലക്ഷ്യമാക്കിയാണ് നവകേരള സദസ്സ് നടക്കുന്നതെന്നും, നാടിന്റെ വികസനത്തിനായി രാഷ്ട്രീയം നോക്കാതെ പരിപാടിയിൽ പങ്കെടുക്കുമെന്നും എ വി ഗോപിനാഥ് അറിയിച്ചു.

കോൺഗ്രസ് നേതൃത്വവുമായി ഉണ്ടായ തർക്കത്തെ തുടർന്ന് പാർട്ടി അംഗത്വം രാജിവച്ച , മുതിർന്ന നേതാവാണ് എ വി ഗോപിനാഥ്. കോൺഗ്രസ് വിട്ടശേഷം, സിപിഐഎമ്മിലേക്ക് നിരവധി തവണ ക്ഷണം ലഭിച്ചെങ്കിലും മുന്നണി മാറ്റത്തിന് എ വിഗോപിനാഥ് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ നവകേരള സദസ്സിൽ ക്ഷണം ലഭിച്ചാൽ പങ്കെടുക്കുമെന്നാണ് എ വി ഗോപിനാഥിന്റെ നിലപാട്. രാഷ്ട്രീയത്തിനപ്പുറം വികസനം ലക്ഷ്യമാക്കിയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നതെന്നും, വികസനമാഗ്രഹിക്കുന്ന എല്ലാവരും പരിപാടിയിൽ പങ്കെടുക്കണമെന്നും ഗോപിനാഥ് പറഞ്ഞു.

എന്നാൽ ഇതുവരെ പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും എ വി ഗോപിനാഥ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം സിപിഐഎം നേതാവ് എ കെ ബാലൻ, എ വി ഗോപിനാഥ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ നവകേരള സദസ്സിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

Post a Comment

0 Comments