സ്വന്തം ലേഖകൻ
യൂട്യൂബില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച് അധികൃതർ.ഇനി വീഡിയോകള്‍ നിര്‍മിക്കുന്നതിനായി ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ക്രിയേറ്റര്‍മാര്‍ വെളിപ്പെടുത്തണം.
വീഡിയോയില്‍ എഐ ടൂളുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താത്ത ക്രിയേറ്റര്‍മാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് യൂട്യൂബ് പുറത്തിറക്കിയ ബ്ലോഗ്‌പോസ്റ്റില്‍ വ്യക്തമാക്കുന്നു. അങ്ങനെയുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുകയും യൂട്യൂബിന്റെ റെവന്യൂ ഷെയറിങ് പ്രോഗ്രാമില്‍ നിന്ന് ക്രിയേറ്ററെ സസ്‌പെന്റ് ചെയ്യുകയും ചെയ്യും.
.jpg)
0 Comments