banner

കാഞ്ഞാവെളിയിലും അഷ്ടമുടിയിലുമായി ബി.ജെ.പിക്ക് വൻ നേട്ടം!, ഡി.വൈ.എഫ്.ഐ.- യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും അനുഭാവികളുമായ 13 പേർ ബി.ജെ.പിയിലേക്ക്, ഇലക്ഷൻ അടുക്കുന്നതോടെ മറുഭാഗങ്ങൾക്ക് ആശങ്ക


സ്വന്തം ലേഖകൻ 
തൃക്കരുവ : കാഞ്ഞാവെളിയിലും അഷ്ടമുടിയിലുമായി 13 പേർ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചതായി ഏരിയ പ്രസിഡൻ്റ് അജയൻ മകരവിളക്ക്.  ഡി.വൈ.എഫ്.ഐ.- യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും അനുഭാവികളുമാണ് ഇവരെന്ന് അജയൻ അഷ്ടമുടി ലൈവിനോട് പറഞ്ഞു. കാഞ്ഞാവെളിയിൽ സംഘടിപ്പിച്ച ജന പഞ്ചായത്ത് വേദിയിൽ നാലോളം പേർ ബി.ജെ.പി സംസ്ഥാന സമിതി അംഗം കിഴക്കനേല സുധാകരനിൽ നിന്നും മണലിക്കട പതിനഞ്ചാം വാർഡിൽ ഒൻപതോളം പേർ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിയിൽ നിന്നും അംഗത്വം സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർ ബി.ജെ.പിയിലേക്ക് കടന്നു വരുമെന്നാണ് പ്രതീക്ഷയെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തൃക്കരുവയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് ഏറെ ആശങ്കയോടെയാണ് മറ്റ് മുന്നണികൾ നോക്കി കാണുന്നത്. പാർട്ടികളുടെ താഴെ തട്ടിലുള്ള പ്രവർത്തകങ്ങൾക്ക് എകോപനമില്ലാതാകുന്നെന്ന് സംസ്ഥാന തലത്തിൽ തന്നെ യുവജന സംഘനകൾ നേരത്തെ വിലയിരിത്തിയിരുന്നു.

Post a Comment

0 Comments