banner

കൊല്ലത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ!, അറസ്റ്റ് പുനലൂരിൽ നടന്ന സംഭവത്തിൽ ഒളിവിൽ കഴിയവെ


സ്വന്തം ലേഖകൻ
കൊല്ലം : പുനലൂരിൽ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വെള്ളയൂർ സ്വദേശി മുഹമ്മദ് റംഷാദാണ് (35) പിടിയിലായത്. പുനലൂര്‍ വെഞ്ചേമ്പ് സലഫി ജമാഅത്ത് പള്ളിയിലെ മദ്രസാ അധ്യാപകനാണ്.

2022 മുതൽ കഴിഞ്ഞ മാസം വരെ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. മലപ്പുറത്ത് ഒളിവിൽ കഴിയവെയാണ് പുനലൂർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Post a Comment

0 Comments