banner

കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ!, 20കാരനായ മകനെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ മരിച്ചതാകാം എന്ന് പോലീസ് നിഗമനം, കുടുംബത്തിന് 60 ലക്ഷത്തോളം രൂപയുടെ കടബാധ്യത?


സ്വന്തം ലേഖകൻ
കൊല്ലം : കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം സ്വദേശി രാജീവ് രാമകൃഷ്ണൻ (56) ഭാര്യ ആശ രാജീവ് (52) മകൻ മാധവ് (20) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജീവിനെയും ഭാര്യ ആശയയും വീടിനുള്ളൽ തൂങ്ങി മരിച്ച നിലയിലും മകൻ മാധവിനെ മരിച്ച നിലയിലും ആണ് കണ്ടെത്തിയത്. മകന് വിഷം നൽകിയ ശേഷം ഇരുവരും തൂങ്ങിമരിച്ചത് ആകാമെന്നാണ് പോലീസ് നിഗമനം. 

കേരളപുരം വരട്ടുചിറ പൂജപ്പുര റോഡിൽ  പ്രവർത്തിക്കുന്ന സ്വകാര്യ പ്രിന്റിംഗ് സ്ഥാപനത്തിൻ്റെ ഉടമയാണ് മരിച്ച രാജീവ്. ഭാര്യ ആശാ രാജീവും ഈ കമ്പനിയുടെ ഉടമസ്ഥരിൽ ഒരാളാണ്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് 60 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ളതായി പറയപ്പെടുന്നു. എല്ലാദിവസവും സ്ഥാപനത്തിൽ എത്താറുള്ള രാജീവ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി സ്ഥാപനത്തിൽ എത്തിയിരുന്നില്ല. 

കഴിഞ്ഞ ദിവസങ്ങളിൽ ജീവനക്കാർ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇന്ന് വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വീട് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് ഇവരെ മരിച്ച നിലയിലും കണ്ടെത്തിയത്. സംഭവത്തിൽ കുണ്ടറ പോലീസ് മേൽനടകൾ സ്വീകരിച്ചു. പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments