banner

എ.ഐ ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയം!, പരിശോധിക്കാൻ ബൈക്കിന് മുകളില്‍ കയറി അഭ്യാസപ്രകടനം, മൂന്ന് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു


സ്വന്തം ലേഖകൻ
കണ്ണൂര്‍ : എ.ഐ ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അറിയാൻ മോട്ടോര്‍ സൈക്കിളിന് മുകളില്‍ അഭ്യാസപ്രകടനം നടത്തിയ വടകര സ്വദേശികളായ രണ്ട് മോട്ടോര്‍സൈക്കിള്‍ യാത്രക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

ചാലാട് സ്വദേശിയായ മറ്റൊരാള്‍ മൂന്നുപേരെയും കൊണ്ട് മുൻഭാഗത്തെ രജിസ്ട്രേഷൻ നമ്ബര്‍ ഒരുകൈകൊണ്ട് മറച്ചുപിടിച്ച്‌ മോട്ടോര്‍സൈക്കിള്‍ ഓടിച്ചതായി കണ്ടെത്തി.

അദ്ദേഹത്തിന് ലൈസൻസ് സസ്പെൻഡ് ചെയ്യാനും കൂടാതെ എടപ്പാളിലുള്ള ഐ.ഡി.ടി.ആറില്‍ പരിശീലനത്തിനും അയച്ചു.

ഇത്തരം അഭ്യാസപ്രകടനങ്ങളില്‍ നിന്ന് യുവാക്കള്‍ വിട്ടുനില്‍ക്കണമെന്ന് എൻഫോഴ്സ്മെന്റ് ആര്‍.ടി.ഒ. സി. മുജീബ് അറിയിച്ചു.

Post a Comment

0 Comments