സജീവ് ജമാലുദ്ദീൻ
അഞ്ചാലുംമൂട് : കാഞ്ഞാവെളി ജവാൻ മുക്കിൽ സ്വകാര്യ ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. പിക്കപ്പിൻ്റെ ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന വ്യക്തിക്കും പരിക്കേറ്റു. ഇവരെ നാട്ടുകാരുടെ സംയോചിതമായ ഇടപെടലിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെ ജവാൻ മുക്ക് വളവ് തിരിയുന്നതിനിടെയാണ് അപകടം.
കാഞ്ഞാവെളി ഭാഗത്ത് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സായ അപർണയും അഞ്ചാലുംമൂട് ഭാഗത്ത് നിന്ന് കാഞ്ഞാവെളി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പിൻ്റെ കാബിൻ ഭാഗം ഭാഗികമായും ബസിൻ്റെ മുൻ ഭാഗത്തും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
തുടർന്ന് പരിക്കേറ്റ പിക്കപ്പിൻ്റെ ഡ്രൈവറെയും കൂടെയുണ്ടായിരുന്ന വ്യക്തിയേയും ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ചാലുംമൂട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
.jpg)
0 Comments