banner

നവകേരള സദസ്സിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി!, എമർജൻസി നമ്പറിലേക്ക് കോൾ എത്തിയത് രാത്രിയോടെ, യുവാവ് അറസ്റ്റിൽ


സ്വന്തം ലേഖകൻ
നവകേരള സദസ്സിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റിൽ. നഗരൂർ നന്ദായ് വനം സ്വദേശി വൈശാഖ് (25) ആണ് നഗരൂർ പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 8 മണിയോടെ കേരള പൊലീസിന്റെ എമർജൻസി നമ്പരായ 112 ലേക്കാണ് ഭീഷണി എത്തിയത്.

9961725185 എന്ന മൊബൈൽ നമ്പരിൽ നിന്നും 2 കോൾ ERSS കൺട്രോളിൻ്റെ 112 എന്ന എമർജൻസി നമ്പറിൽ ലഭിച്ചു. ഫോൺ നമ്പരിലെ വിലാസം കണ്ടെത്തി ഭീഷണി സന്ദേശം നൽകിയ യുവാവിനെ പിടികൂടുകയായിരുന്നു.

Post a Comment

0 Comments