banner

യുവ ഡോക്ടർ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍!, മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനിയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം


സ്വന്തം ലേഖകൻ
തിരുവനന്തപുരം : യുവ ഡോക്ടര്‍ തിരുവനന്തപുരത്ത് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിനിയാണ് ഡോ. ഷഹാന.

അബോധാവസ്ഥയില്‍ കണ്ടെത്തിയ ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

ഒരു കുറിപ്പ് മുറിയില്‍ നിന്നും പൊലീസ് കണ്ടെത്തി. മെഡിക്കല്‍ കോളജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

0 Comments