banner

വാഹനാപകടം!, മലയാളി ദമ്പതികളുടെ ഒരു വയസുള്ള കു‍ഞ്ഞ് ന്യൂയോര്‍ക്കില്‍ മരിച്ചു, അമ്മയും സഹോദരനും ചികിത്സയിൽ


സ്വന്തം ലേഖകൻ
കടുത്തുരുത്തി : മലയാളി ദമ്പതിമാരുടെ ഒരുവയസ്സുള്ള കുഞ്ഞ് ന്യൂയോർക്കിൽ വാഹനാപകടത്തിൽ മരിച്ചു. മോനിപ്പള്ളി കുന്നക്കാട്ട് മലയിൽ റോജറിന്റെയും, കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോൽ ചമ്പനിയിൽ ചിന്നുവിന്റെയും മകൾ ജസീന്ത റോജർ ആണ് ന്യൂയോർക്കിൽ വാഹനാപകടത്തിൽ മരിച്ചത്. 

മൂത്തകുട്ടിയായ ജോഫിയേലിനെ സ്കൂളിൽ വിട്ടതിനുശേഷം തിരികെ പോരുമ്പോൾ കാർ ട്രെക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ന്യൂയോർക്കിൽ നഴ്സായ കുട്ടിയുടെ അമ്മ ചിന്നുവിനും (31) സാരമായി പരിക്കേറ്റു. രണ്ടാമത്തെ കുട്ടി ജോഹാൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

ചിന്നുവാണ് കാർ ഓടിച്ചിരുന്നത്. ദമ്പതിമാരുടെ ഇളയകുഞ്ഞാണ് ജസീന്ത. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകൾക്കായി സെപ്റ്റംബറിൽ കുടുംബം നാട്ടിൽ എത്തിയിരുന്നു. സംസ്കാരം പിന്നീട്.

Post a Comment

0 Comments