banner

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മലയാളി യുവാവ് മരിച്ചു


സ്വന്തം ലേഖകൻ
അജ്മാന്‍ : യുഎഇയിലെ അജ്മാനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് കൊത്തിക്കാല്‍ സ്വദേശി അഷ്‌കര്‍ (30) ആണ് മരിച്ചത്.

അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ വ്യാഴാഴ്ച വൈകീട്ടോടെയാണ് മരണം. കഴിഞ്ഞ ഞായറാഴ്ച ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

അജ്മാന്‍ ജറഫിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ്. കുഞ്ഞബ്ദുല്ല-അസ്മ ദമ്പതികളുടെ മകനാണ്. നബീസത്തുല്‍ മിസ്രിയയാണ് ഭാര്യ. ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments