banner

ഹൃദയാഘാതം : ഭാര്യയും, മക്കളുമൊത്ത് ഉംറ നിര്‍വഹിക്കാനായി പോയ പ്രവാസി നിര്യാതനായി


സ്വന്തം ലേഖകൻ
മസ്‌കത്ത് : ഒമാനില്‍ നിന്നും ഭാര്യയും, മക്കളുമൊത്ത് ഉംറ നിര്‍വഹിക്കാനായി സൗദിയിലേക്ക് പോയ കണ്ണൂര്‍ ഇരിക്കൂര്‍ ആയിപ്പുഴ പട്ടന്നൂര്‍ സ്വദേശി കുന്നായില്‍ വളപ്പില്‍ ഉമര്‍ (73) ഹൃദയാഘാതം മൂലം ത്വാഇഫില്‍ അന്തരിച്ചു. ഒമാനില്‍ നിന്നും റോഡ് മാര്‍ഗം മക്കയിലേക്കുള്ള യാത്രാമധ്യേ നവംബര്‍ 30ന് ത്വാഇഫ് മീഖാത്തില്‍ വെച്ച് ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

ഭാര്യ: സഫിയ. മക്കള്‍: സൈനുദ്ദീന്‍, സൈഫുദ്ധീന്‍ (ഒമാനില്‍ ജോലിചെയ്യുന്ന ഇരുവരും ത്വാഇഫിലുണ്ട്), ഷറഫുദ്ദീന്‍, സഫീറ. മരുമക്കള്‍: ആഷിഖ്, റാഷിദ ഹാഫിസ, ശബ്‌ന. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം ത്വാഇഫ് മസ്ജിദ് അബ്ദുള്ളാ ഹിബ്‌നു അബ്ബാസ് മഖ്ബറയില്‍ ഖബറടക്കും.

Post a Comment

0 Comments