സ്വന്തം ലേഖകൻ
തൃക്കരുവ : ക്രിസ്മസ് സമ്മാനമായി ഹരിതകർമ്മ സേനാംഗങ്ങള്‍ക്ക് ഇലക്ട്രിക് ഓട്ടോ സമ്മാനിച്ച് തൃക്കരുവ ഗ്രാമപഞ്ചായത്ത്. വാഹനത്തിൻ്റെ താക്കോൽ കൈമാറി പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന്‍ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതികളിൽ 'ഹരിതകർമ്മ സേനാംഗങ്ങള്‍ക്ക് ഇലക്ട്രിക് വാഹനം' എന്ന പദ്ധതി കൂടി ഉൾപ്പെടുത്തിയാണ് ഇലക്ട്രിക് ഓട്ടോ വാങ്ങിയത്.
തൃക്കരുവ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്‍ അജ്മീന്‍ എം കരുവ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്‍ രതീഷ്.ആർ, വൈസ് പ്രസിഡന്റ് സുലഭ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സലീന ഷാഹുല്‍, മെമ്പർമാരായ സുജിത്ത്, ദിവ്യാ, ഷംല മുജാബ്, ബീന രാമചന്ദ്രന്‍, സുബൈദ സലിം, അനില്‍ കുമാർ, ഷീജ, മഞ്ജു, ശോഭന കുമാരി, ഡാഡു കോടിയില്‍, ആബാ അഗസ്റ്റിന്‍, പഞ്ചായത്ത് സെക്രട്ടറി ജോയി മോഹൻ, വി.ഇ.ഒ സുനിൽകുമാർ മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

0 Comments