ഇൻഷാദ് സജീവ്
കൊല്ലം : ശക്തികുളങ്ങര ഹാർബർ റോഡിൻ്റെ ശോചനീയാവസ്ഥയിൽ റോഡിൽ വാഴവെച്ച് പ്രതിഷേധിച്ച് യു.ഡി.എഫ്. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റിന്റെയും ചവറ എംഎൽഎ സുജിത് വിജയൻ പിള്ളയുടെയും ചിത്രം തൂക്കിയ വാഴയാണ് റോഡിലെ കുഴിയിൽ പ്രതിഷേധക്കാർ സ്ഥാപിച്ചത്. കോർപ്പറേഷന്റെ കീഴിലുള്ള റോഡ് ഹാർബർ ഡിപ്പാർട്ട്മെന്റിന് വിട്ടുകൊടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്വന്തം ആസ്തി അല്ലാത്തതിനാൽ റോഡിൻറെ അറ്റകുറ്റപ്പണികൾക്കായി ഹാർബർ വകുപ്പിന് ഫണ്ട് അനുവദിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇതിനാൽ കഴിഞ്ഞ കാലങ്ങളിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് റോഡിൻറെ അറ്റകുറ്റപ്പണികൾ തീർത്തുവന്നത്.
ഇപ്പോൾ എംഎൽഎ ഫണ്ട് കിട്ടാത്ത സ്ഥിതി ആയതിനാൽ റോഡ് കടുത്ത ശോചനീയാവസ്ഥയിലാണ്. തുടർന്ന് ഹാർബർ ഡിപ്പാർട്ട്മെൻ്റിൻ്റെ ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ ചെയ്യണമെങ്കിൽ റോഡ് ആസ്തിയിലുള്ളതായിരിക്കണം. എന്നാൽ കോർപ്പറേഷന്റെ ആസ്തിയിലുള്ള റോഡ് ആയതിനാൽ ഹാർബറിന് ഒന്നും ചെയ്യാനും സാധിക്കുന്നില്ല. ഹാർബറിന്റെ ആസ്തിയിലേക്ക് വിട്ടു കൊടുക്കുന്നതിനു വേണ്ടിയിട്ട് കൗൺസിലിൽ അജണ്ട വച്ചിരുന്നെങ്കിലും മേയർ ആസ്തി ഹാർബറിന് നൽകുന്നതിന് തയ്യാറാകുന്നില്ലെന്നും യു.ഡി.എഫ് ആരോപിക്കുന്നു. ഏഴുവർഷം മുൻപാണ് ഈ റോഡിൽ അവസാനമായി അറ്റകുറ്റപ്പണി നടന്നത്. ടാറിളകി പോയതും റോഡിലെ കുഴിയും കാരണം നിരവധി അപകടങ്ങളാണ് ഓരോ ആഴ്ചയും ഈ റോഡിൽ സംഭവിക്കുന്നതെന്നും യു.ഡി.എഫ് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
.jpg)
0 Comments