ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് കണ്ണനല്ലൂർ , ജില്ലാ സെക്രട്ടറി നുജുമുദീൻ ചന്ദനത്തോപ്പ് , ജില്ലാ കമ്മിറ്റിയംഗം വി ഷാഹുൽഹമീദ് , കൊല്ലം മണ്ഡലം പ്രസിഡന്റ് ഷെഫീക്ക് കരുവ, സെക്രട്ടറി സാദിക് ചന്ദനത്തോപ്പ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി
ബിജെപി സർക്കാർ ജനാധിപത്യം കുഴിച്ചുമൂടാൻ ശ്രമിക്കുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ അഡ്വക്കറ്റ് എ.കെ സലാഹുദ്ദീൻ!, വിമർശനം ചിന്നക്കടയിലെ പ്രതിഷേധ പ്രകടനത്തിൽ
ചിന്നക്കട : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തുകൊണ്ട് ബിജെപി സർക്കാർ ജനാധിപത്യത്തെ കുഴിച്ചു മൂടുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ അഡ്വക്കറ്റ് എ.കെ സലാഹുദ്ദീൻ. എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മിറ്റി കൊല്ലം നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവൻ ഭയപ്പെടുത്തി വരുതിയിൽ നിർത്താനാണ് ബിജെപി ശ്രമം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

0 Comments