സ്വന്തം ലേഖകൻ
ചെന്നൈ : മിഷോങ് ചുഴലിക്കാറ്റ് തമിഴ്നാടിന്റെ പല ഭാഗങ്ങളിലും നാശം വിതയ്ക്കുന്നു. ചെന്നൈ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്.
തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ , തിരുവള്ളൂര്‍ , കാഞ്ചീപുരം , ചെങ്കല്‍പ്പേട്ട് ജില്ലകളില്‍ ഇന്നും പൊതു അവധി പ്രഖ്യാപിച്ചു.
ഇന്ന് ഉച്ചയോടെ ആന്ധയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയില്‍ മിഷോങ് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രവചനം. 110 കിലോമീറ്റര്‍ വേഗതയിലാകും കര തൊടുമ്ബോള്‍ കാറ്റിന്റെ വേഗം.
തീവ്ര ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാ തരത്തിലുമുള്ള മുൻകരുതലുകളും സ്വീകരിച്ചതായി തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിൻറെ ഭാഗമായി വന്ദേ ഭാരത് അടക്കം കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. വന്ദേഭാരത് അടക്കം 6 ട്രെയിനുകള്‍ കൂടിയാണ് ഇന്ന് റദ്ദാക്കിയത്. ഇക്കൂട്ടത്തില്‍ ചെന്നൈ – കൊല്ലം ട്രെയിനുമുണ്ട്.
അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും തുടരുന്ന അതിതീവ്രമഴയെ തുടര്‍ന്ന് ചെന്നൈ എയര്‍ പോര്‍ട്ടടക്കം അടച്ചിട്ടുണ്ട്.
ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്ബത് മണി വരെ അടച്ചിടാൻ തീരുമാനിച്ചത്. നിലവില്‍ 33 വിമാനങ്ങള്‍ ബംഗളൂരിവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.
.jpg)
0 Comments