banner

സർക്കാർ ഖജനാവിൽ പണമില്ലെങ്കിലും അനുമതി!, കേരളീയം പരിപാടിക്ക് 10 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ, ഉത്തരവിറക്കിയത് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി


തിരുവനന്തപുരം : കേരളീയം പരിപാടിയുടെ ചെലവിനത്തിലേക്ക് 10 കോടി രൂപ അധിക ഫണ്ട് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. നേരത്തെ 27 കോടി രൂപ കേരളീയത്തിന് അനുവദിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 23 നാണ് ടൂറിസം വകുപ്പ് അധിക ഫണ്ട് ചോദിച്ചത്. ജനുവരി 23 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ധനവകുപ്പ് ഉത്തരവിറക്കിയത്.

ടൂറിസം വികസനത്തിന് എന്ന പേരിൽ കേരളപ്പിറവിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിക്ക് നേരത്തെ 27 കോടി 12 ലക്ഷം രൂപ അനുവദിച്ചതിന് പുറമെയാണ് ഇപ്പോള്‍ 10 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യവും വികസന നേട്ടങ്ങളുമെല്ലാം പരത്തി പറയുന്നുണ്ടെങ്കിലും കേരളീയം പരിപാടിയുടെ പ്രധാന ഊന്നൽ ടൂറിസം മേഖലയിൽ ഉണ്ടാകുമെന്ന് പറയുന്ന മുന്നേറ്റമാണ്. പണമില്ലാ പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും ഒന്നും തടസമായിരുന്നില്ല. 27 കോടി 12 ലക്ഷം രൂപ അനുവദിച്ചതില്‍ ഏറ്റവും അധികം തുക വകയിരുത്തിയത് പ്രദര്‍ശനത്തിനായിരുന്നു, 9.39 കോടി രൂപ. പരിപാടിയുടെ പ്രധാന ആകര്‍ഷണമായി സംഘാടകര്‍ പറയുന്ന ദീപാലങ്കാരത്തിന് 2 കോടി 97 ലക്ഷം രൂപയും പബ്ലിസിറ്റിക്ക് 3 കോടി 98 ലക്ഷം രൂപയും അനുവദിച്ചിരുന്നു. സാംസ്കാരിക പരിപാടികളുടെ സംഘാടനത്തിന് 3 കോടി 14 ലക്ഷം രൂപയും നേരത്തെ അനുവദിച്ചിരുന്നു.

Post a Comment

0 Comments