banner

റിപ്പബ്ലിക് ദിനാഘോഷങ്ങൾ നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ!, ദേശീയ പതാക ഉയർത്തുന്നത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, എല്ലാവരും റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു


തിരുവനന്തപുരം : നാളെ രാവിലെ 8.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. തുടർന്ന് അശ്വാരുഢ സേന, എൻ സി സി, സ്കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം ഗവർണർ സ്വീകരിക്കും. ഇത് കൂടാതെ ഗവർണർ റിപ്പബ്ലിക് ദിന സന്ദേശവും നൽകും.

കഴിഞ്ഞ വർഷങ്ങളിലേത് പോലെ ഇന്ത്യൻ മുൻ എയർ ഫോഴ്സ് ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കും. എല്ലാവരും റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു അഭ്യർത്ഥിച്ചു.

അതേസമയം, റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെത്തി. രാജസ്ഥാനിലെ ജയ്പൂരിലാണ് ഇറങ്ങിയത്. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ മക്രോണിനെ സ്വീകരിച്ചു. ഇമ്മാനുവേൽ മക്രോൺ രാജസ്ഥാനിലെ ആമ്പർ ഫോർട്ടും ജന്തർ മന്തറും സന്ദർശിക്കും. കൂടാതെ വൈകിട്ട് ജയ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം റോഡ് ഷോയിലും മാക്രോൺ പങ്കെടുക്കും.

പിന്നാലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഡൽഹിയിലേക്ക് തിരിയും. നാളെ മക്രോൺ രാഷ്ട്രപതി ഭവനിലെ പ്രത്യേക വിരുന്നിലും പങ്കെടുക്കും. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റിപ്പബ്ലിക് ദിനത്തിൽ അതിഥി ആകില്ലെന്ന് ഉറപ്പായതോടെ ഇമ്മാനുവൽ മക്രോണിൻ ക്ഷണം ലഭിച്ചു.

ബന്ധപ്പെട്ട പോസ്റ്റുകൾ:

Post a Comment

0 Comments