banner

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കി!, 35 കാരനായ യുവാവിന് 128 വർഷം കഠിനതടവും 6.60 ലക്ഷം രൂപ പിഴയും, വിധി പോക്‌സോ കോടതിയുടേത്


കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചയാൾക്ക് 128 വർഷം കഠിനതടവും 6.60 ലക്ഷം രൂപ പിഴയും. കല്ലായി അറക്കത്തോട് വീട്ടിലെ ഇല്ലിയസ് അഹമ്മദി(35)നെയാണ് കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴസംഖ്യയിൽനിന്ന് അഞ്ചുലക്ഷംരൂപ ഇരയായ വിദ്യാർഥിക്ക് പിഴ അടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണമെന്നും പോക്സോ കോടതി ജഡ്ജി രാജീവ് ജയരാജിന്റെ ശിക്ഷാവിധിയിൽ പറയുന്നു.

പോലീസ് ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരേയുള്ള ഓരോ കുറ്റകൃത്യത്തിനും പരമാവധി ശിക്ഷ കോടതി വിധിക്കുകയായിരുന്നു. അതേസമയം, ഒരുമിച്ച് ശിക്ഷ അനുഭവിച്ചാൽ മതിയെന്നതിനാൽ 20 വർഷം ജയിലിൽ കിടന്നാൽ മതിയാകും.

2020 മുതൽ 202 വരെ കാലയളവിലാണ് പീഡനം നടന്നത്. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നിലാലുവിന്റെ പേരിൽ സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർമാരായ വി.വി. ദീപ്തി, ഉണ്ണി നാരായൺ, മനോജ് കുമാർ, ശ്യാം എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത്ത് ഹാജരായി. സിവിൽ പോലീസ് ഓഫീസർമാരായ വി.സി. സിന്ധു, എം.സി. ബിജു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Post a Comment

0 Comments