ഇത്രയും മോശമായ നയപ്രഖ്യാപനം കേരള ചരിത്രത്തിൽ ആദ്യം!, ഗവര്‍ണറുടെ നടപടി നിയമസഭയോടുള്ള അവഹേളനം, വിമർശനവുമായി വി.ഡി. സതീശൻ
തിരുവനന്തപുരം : ഇത്രയും മോശമായ നയപ്രഖ്യാപനം കേരള ചരിത്രത്തിൽ ആദ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത് നിയമസഭയോടുള്ള അവഹേളനമാണെന്നും, സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധം അറിയിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. മാത്രമല്ല നയപ്രഖ്യാപനത്തിൽ കാര്യമായ കേന്ദ്ര വിമർശനമില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

0 Comments