20-ാം തീയതി രാത്രി പത്തരയോടെ വടവാതൂർ കുരിശുകവലയ്ക്ക് സമീപമായിരുന്നു സംഭവം. വടവാതൂരിലെ റബ്ബർ ഫാക്ടറിയിലെ ജീവനക്കാരനായ യുവാവ് ബൈക്കുമായി വഴിയിൽ നിൽക്കുന്നതിനിടെ പെട്ടി ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ, വഴിയിൽ നിൽക്കുന്നത് ചോദ്യംചെയ്യുകയായിരുന്നു. മർദിച്ചശേഷം ഇടികട്ടയ്ക്ക് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുവെന്ന് പോലീസ് പറഞ്ഞു. പരാതിയെത്തുടർന്ന് മണർകാട് പോലീസ് കേസെടുത്ത് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ വിവിധസ്ഥലങ്ങളിൽനിന്നായി പിടികൂടുകയായിരുന്നു. പ്രിൻസ് മാത്യു, മെൻസൺ, ഷാലു എന്നിവർ മണർകാട് പോലീസ് സ്റ്റേഷനിലെ സമൂഹവിരുദ്ധ പട്ടികയിൽപെട്ടവരാണ്. നാല് പ്രതികളെയും റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ നടത്തിവരുകയാണെന്ന് പോലീസ് പറഞ്ഞു.
പെട്ടിഓട്ടോറിക്ഷയിൽ എത്തിയവർ വഴിയിൽനിന്ന യുവാവിനെ ചോദ്യം ചെയ്തു!, പിന്നാലെ വാക്കുതർക്കത്തിനിടെ ഇടിക്കട്ടയ്ക്ക് ഇടിച്ചു വീഴ്ത്തി, നാലുപേർ പിടിയിൽ
മണർകാട് : മലപ്പുറം സ്വദേശിയായ യുവാവിനെ ചോദ്യംചെയ്തശേഷം ഇടികട്ടയ്ക്ക് ഇടിച്ചുവീഴ്ത്തിയ സംഭവത്തിൽ മണർകാട് സ്വദേശികളായ നാല് യുവാക്കൾ അറസ്റ്റിൽ. രാത്രി ബൈക്കുമായി വഴിയിൽ നിൽക്കുകയായിരുന്നു യുവാവ്. മണർകാട് കുഴിപുരയിടം മാമുണ്ടയിൽ വീട്ടിൽ പ്രിൻസ് മാത്യു (23), വിജയപുരം വടവാതൂർ ശാന്തിഗ്രാം കോളനി പുളിമൂട്ടിൽ വീട്ടിൽ അരുൺ (37), മണർകാട് ഐരാറ്റുനട പാലക്കുഴിയിൽ വീട്ടിൽ മെൻസൺ (22), മണർകാട് ഐരാറ്റുനട പാലക്കശ്ശേരിൽ വീട്ടിൽ ഷാലു (23) എന്നിവരാണ് മണർകാട് പോലീസിന്റെ പിടിയിലായത്. വടവാതൂരിൽ വാടകയ്ക്ക് താമസിക്കുന്ന റബ്ബർഫാക്ടറി ജീവനക്കാരനായ മലപ്പുറം സ്വദേശിയായ യുവാവിനെയാണ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

0 Comments