banner

പ്രവാസി നാട്ടിലെത്തിയത് മൂന്നുദിവസം മുമ്പ്!, ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 44കാരന് ദാരുണാന്ത്യം, അപകട കാരണം ഓട്ടോറിക്ഷയെന്ന് നാട്ടുകാർ


തിരുവനന്തപുരം : ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 44കാരന് ദാരുണാന്ത്യം. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. വക്കം പണ്ടാരത്തോപ്പില്‍ ശ്രീവിശാഖം വീട്ടില്‍ ബിനു എന്നു വിളിക്കപ്പെടുന്ന ചന്ദ്രലാല്‍ ആണ് മരിച്ചത്.

ചന്ദ്രലാല്‍ മൂന്നുദിവസം മുമ്പായിരുന്നു വിദേശത്ത് നിന്നും നാട്ടിലെത്തിയത്. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കൊല്ലംപുഴ മൃഗാശുപത്രിക്കും പാലത്തിനും ഇടയില്‍ ആയിരുന്നു സംഭവം.

ഇരു ദിശകളില്‍ നിന്നും വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയില്‍ വന്ന ഓട്ടോറിക്ഷ ഇവര്‍ക്കിടയില്‍ വെട്ടി തിരിച്ചത് ആണ് ബൈക്കുകള്‍ കൂട്ടിയിടിക്കുന്നതിന് കാരണമായത് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

റോഡിലേക്ക് തെറിച്ചുവീണ് ചന്ദ്രലാലിന് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. ഉടന്‍തന്നെ വലിയകുന്ന് ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്ന് ദിവസം മുന്‍പ്് അബുദാബിയില്‍ നിന്നും നാട്ടില്‍ എത്തിയ ചന്ദ്രലാല്‍ ഈ മാസം 28ന് തിരിച്ചു പോകുവാന്‍ ഇരിക്കുകയായിരുന്നു ഭാര്യ – സൂര്യ. മക്കള്‍ – അനാമിക, തുഷാര്‍.

Post a Comment

0 Comments