ഗവർണറുടെ പ്രവർത്തി ജനാധിപത്യ വിരുദ്ധം!, ഗവർണർ ജനാധിപത്യത്തെ പ്രഹസനമാക്കിയെന്ന് സണ്ണി ജോസഫ് എം എൽ എ, കോൺഗ്രസ് നേതാവിൻ്റെ പരാമർശം സർക്കാരിനനുകൂലം
തിരുവനന്തപുരം : ഗവർണറുടെ പ്രവർത്തി ജനാധിപത്യ വിരുദ്ധമെന്ന് കോൺഗ്രസ് നേതാവും പേരാവൂർ എം എൽ എയുമായ സണ്ണി ജോസഫ്. ജനാതിപത്യത്തെ പ്രഹസനമാക്കിയെന്നും ഇത് കറുത്ത ദിനമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. നയപ്രഖ്യാപനത്തിൽ ആമുഖ പാരഗ്രാഫുപോലും വായിക്കാൻ അദ്ദേഹം തയാറായില്ല. എന്റെ ഗവൺമെന്റെന്നും പറഞ്ഞില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. സഭാചരിത്രത്തിൽ ഇത്തരം നടപടി അത്യപൂർവമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

0 Comments