banner

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ്!, വരാണസിയിൽ നിന്ന് രാമജ്യോതി കൊണ്ടുവരുന്നത് 2 മുസ്ലിം വനിതകൾ


സ്വന്തം ലേഖകൻ
ഡെൽഹി : പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വരാണസിയിൽ നിന്ന് അയോധ്യയിലേക്ക് രാമജ്യോതി കൊണ്ടുവരുന്നത് രണ്ട് മുസ്ലിം വനിതകൾ. വാരണാസിയിൽ നിന്നുള്ള നസ്‌നീൻ അൻസാരിയും നജ്മ പർവിനുമാണ് ദീപം അയോധ്യയിലേക്ക് കൊണ്ടുവരുന്നത്.

ഭഗവാൻ ശ്രീരാമൻ എല്ലാവരുടെയും പൂർവ്വികനാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. എല്ലാ ഇന്ത്യക്കാരും ഒരുപോലെയാണെന്നും ഇവർ പറയുന്നു.

ദീപവുമായി ഇവരുടെ അയോധ്യയിലേക്കുള്ള യാത്ര കാശിയിലെ ഡോംരാജ് ഓം ചൗധരിയും പാടൽപുരി മഠത്തിലെ മഹന്ത് ബാലക് ദാസും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

Post a Comment

0 Comments