banner

സംസ്ഥാന സ്കൂൾ കലോത്സവം!, സ്വർണക്കപ്പിൽ ആര് മുത്തമിടുമെന്ന് വരും മണിക്കൂറുകളിൽ ചിത്രമാകും, കടുത്ത പോരാട്ടത്തിൽ മുന്നിൽ കണ്ണൂർ, കൊല്ലം അഞ്ചാമത്


സ്വന്തം ലേഖകൻ
കൊല്ലം : സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ നാലാം ദിനത്തിലേക്ക് ഇന്ന് കടക്കുമ്പോൾ  സ്വർണക്കപ്പിൽ ആര് മുത്തമിടുമെന്ന ഏകദേശ ചിത്രമിന്നറിയാം. കടുത്ത പോരാട്ടത്തിലൂടെ 674 പോയിൻറുമായി കണ്ണൂർ ജില്ലയാണ് മുന്നിലുള്ളത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറ്റം തുടരുകയാണ്.

ഇരുവർക്കും 663 പോയിൻറ് വീതമാണുള്ളത്. ഇന്ന് 54 മത്സരങ്ങൾ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം സംഘനൃത്തവും, നാടകവും മിമിക്രിയുമാണ് ഇന്ന് അരങ്ങിലെത്തുന്ന ജനപ്രിയ ഇനങ്ങൾ.

ഞായറാഴ്ചയായതിനാൽ കാഴ്ചക്കാരുടെ വലിയ പങ്കാളിത്തവും പ്രതീക്ഷിക്കുന്നുണ്ട്. ഓരോ ദിവസവും ജനപങ്കാളിത്തം കൂടിവരുന്നതും മത്സരം മുറുകുന്നതും സംസ്ഥാന കലോത്സവത്തിൻറെ മാറ്റ് കൂട്ടുകയാണ്.

ആകെ പോയിൻ്റ് നില ഇങ്ങനെ:

1 കണ്ണൂർ - 674
2 പാലക്കാട് - 663
3 കോഴിക്കോട് - 663
4 തൃശൂർ - 646
5 കൊല്ലം - 638
6 മലപ്പുറം - 633
7 എറണാകുളം - 625
8 തിരുവനന്തപുരം - 602
9 ആലപ്പുഴ - 595
10 കാസർകോട് - 587
11 കോട്ടയം - 581
12 വയനാട് - 555
13 പത്തനംതിട്ട - 551
14 ഇടുക്കി - 501

Post a Comment

0 Comments