banner

കൊല്ലം ബൈപ്പാസിൽ നീരാവിൽ പാലത്തിൽ രാവിലെ നടന്ന അപകടം!, ചികിത്സയിലിരിക്കെ 21കാരൻ മരിച്ചു, സുഹൃത്ത് ആശുപത്രിയിൽ തുടരുന്നു


സ്വന്തം ലേഖകൻ
കൊല്ലം : കൊല്ലം ബൈപ്പാസിൽ നീരാവിൽ പാലത്തിനു സമീപം വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ തിരുവനന്തപുരം കാട്ടാക്കട സ്വദേശി വിഷ്ണു വിജയ് (21) ആണ് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന മലയിൻകീഴ് സ്വദേശി റോഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. കാവനാട് ഭാഗത്തുനിന്ന് വന്ന ഓമ്നി വാനും മങ്ങാട് ഭാഗത്ത് നിന്ന് ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ വിഷ്ണു വിജയ് മരിച്ചു. സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments