ഇൻഷാദ് സജീവ്
കൊല്ലം : ശക്തികുളങ്ങര കാവനാടിന് സമീപം മണിയത്ത് മുക്കിൽ വൻ തീപിടുത്തം. അടഞ്ഞുകിടന്ന സ്വകാര്യസ്ഥാപനത്തിനാണ് തീ പിടിച്ചത്. ആർഎസ് സാനിറ്ററി കടയ്ക്കാണ് തീ പിടിച്ചതെന്ന് ശക്തികുളങ്ങര പോലീസ് അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നതായും ചാമക്കട, കടപ്പാക്കട, ചവറ തുടങ്ങിയ ഫയർ ആൻഡ് റെസ്ക് യൂണിറ്റുകളിൽ നിന്നുള്ള രക്ഷാസംഘം സ്ഥലത്തെത്തിയിട്ടുള്ളതായും പോലീസ് വ്യക്തമാക്കി. ഞായറാഴ്ചയായതിനാൽ ഇന്ന് ഈ സ്ഥാപനം തുറന്നിരുന്നില്ലെന്നും അതിനാൽ പ്രദേശത്ത് ആള് കുറവായിരുന്നതായും വൻ അപകടമാണ് ഒഴിവായതെന്നും പോലീസ് അഷ്ടമുടി ലൈവിനോട് പറഞ്ഞു.

0 Comments