banner

കൊല്ലം ബൈപ്പാസ് നീരാവിൽ പാലത്തിനു സമീപം വാഹനാപകടം!, ബൈക്ക് യാത്രികർക്ക് പരിക്ക്, ജില്ലാ ആശുപത്രിയിലേക്ക് മാറ്റി


സുനിൽ നീരാവിൽ
നീരാവിൽ : കൊല്ലം ബൈപ്പാസിൽ നീരാവിൽ പാലത്തിനു സമീപം വാഹനാപകടം. ഓമ്നി വാനും ബൈക്കും കൂട്ടയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. കാവനാട് ഭാഗത്തുനിന്ന് വന്ന ഓമ്നി വാനും മങ്ങാട് ഭാഗത്ത് നിന്ന് ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

ബൈക്ക് യാത്രികരായ രണ്ടു പേർക്ക് അപകടത്തിൽ പരിക്കേറ്റതായി പറയപ്പെടുന്നു. ഇവരെ  ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവർ തിരുവനന്തപുരം സ്വദേശികളാണെന്ന് പറയപ്പെടുന്നു. സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മേൽനടപടികൾ സ്വീകരിക്കുന്നു

Post a Comment

0 Comments