banner

വിവാഹം ഒരു മാസം മുൻപ്!, പുലർച്ചെ ഉണർന്നത് ശാരീരിക അസ്വസ്ഥതകളോടെ, ആശുപത്രിയിലേക്കുള്ള വഴിമധ്യേ 26കാരൻ ഹൃദയാഘാതം മൂലം മരിച്ചു


സ്വന്തം ലേഖകൻ
പാലക്കാട് : ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരനായ യുവാവ് മരിച്ചു. കപ്പൂർ പത്തായപ്പുരക്കൽ ഷെഫീക്ക്(26) ആണ് മരിച്ചത്. രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് ബുധനാഴ്ച പുലർച്ചെ ശാരീരിക അസ്വസ്ഥതകളോടെയാണ് ഉണർന്നത്.

ബന്ധുക്കൾ ഇയാളെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് അബോധാവസ്ഥയിലാണ്. യാത്രാമധ്യേ യുവാവ് മരിച്ചിരുന്നു.

ഒരു മാസം മുമ്പാണ് ഷെഫീക്ക് വിവാഹിതനായത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.ഭാര്യ സെഫീറ.

Post a Comment

0 Comments