banner

കെഎസ്ഇബി കാഞ്ഞിരംകുഴി സെക്ഷനിലെ ലൈൻമാൻ ട്രെയിൻ തട്ടി മരിച്ചു!, വിയോഗം ഇന്ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ, ഞെട്ടൽ


അഞ്ചാലുംമൂട് : കെഎസ്ഇബി കാഞ്ഞിരംകുഴി സെക്ഷനിലെ ലൈൻമാൻ ട്രെയിൻ തട്ടി മരിച്ചു. ചാത്തിനാംകുളം ചന്ദനത്തോപ്പ് വീനസ് നഗറിൽ പള്ളിത്തെക്കതിൽ വീട്ടിൽ തുളസീധരൻ.ജെയുടെ മൃതദേഹമാണ് ഇന്ന് രാവിലെ പനയം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ഇബിയിൽ 16 വർഷം പൂർത്തിയാക്കിയ തുളസീധരൻ ഇന്ന് വിരമിക്കാനിരിക്കെയാണ് ദാരുണ സംഭവം. 

മൂന്നു മണിക്ക് ശേഷം കാഞ്ഞിരംകുഴി സെക്ഷൻ ഓഫീസിലും ഡ്യൂട്ടിയ്ക്ക് ശേഷം സഹപ്രവർത്തകരും ബന്ധുക്കളും ഉൾപ്പെടെ റിട്ടയർമെൻറ് പരിപാടിയും ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിയോഗ വാർത്ത എത്തുന്നത്. പോലീസ് നടപടികൾക്ക് ശേഷം വിട്ടു കിട്ടുന്ന മൃതദേഹം ഉച്ചയ്ക്ക് ഒന്നേകാലോടെ കാഞ്ഞിരംകുഴി സെക്ഷൻ ഓഫീസിൽ എത്തിക്കും. തുടർന്നാകും സംസ്കാരമെന്ന് സഹപ്രവർത്തകർ അറിയിച്ചു. ഭാര്യ: സരിത.ബി മക്കൾ: ഈശ്വരി.എസ്, ലക്ഷ്മി.എസ് മരുമകൻ: വിഷ്ണു.ആർ.വി.

Post a Comment

0 Comments