മലപ്പുറം : സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ അരി കടത്തിയ സംഭവത്തില്‍ മലപ്പുറത്ത് 4 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി.
പ്രധാന അധ്യാപകന്‍ ശ്രീകാന്ത്, കായിക അധ്യാപകന്‍ രവീന്ദ്രന്‍ ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകര്‍ ഭവനീഷ്, ഇര്‍ഷാദ് അലി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി.
ഉച്ചക്കഞ്ഞി ആവശ്യമില്ലാത്ത വിദ്യാര്‍ത്ഥികളോട് സമ്മത പത്രം ഒപ്പിട്ട് വാങ്ങി, സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന അരി വിഹിതത്തില്‍ കൂടുതലുള്ളതാണ് കടത്തുന്നത്. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, എന്‍സിസി ഡയറക്ടറേറ്റ് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

0 Comments