റാഫിയ നിഷാദ്
തൃശൂർ : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി ചുമതലകൾ രാജിവെച്ച് മുൻ കെപിസിസി ട്രഷറർ കെകെ കൊച്ചു മുഹമ്മദ്. ഡിസിസി പ്രസിഡന്റുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് അവിണിശേരി മണ്ഡലത്തിന്റെ ചുമതലക്കാരനായിരുന്ന കെ.കെ. കൊച്ചു മുഹമ്മദ് രാജിവച്ചത്.ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തന ശൈലി സത്യസന്ധമല്ലെന്നാണ് ഉയർന്ന വിമർശനം. ചേർപ്പ് സഹകരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിൽ കെ.കെ. കൊച്ചുമുഹമ്മദ് അനുകൂലികൾക്കു നേരെ കയ്യേറ്റ ശ്രമവും ഉണ്ടായിരുന്നു. ഇതിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇതും രാജിക്ക് കാരണമായെന്നാണ് വിവരം.

0 Comments