റാഫിയ നിഷാദ്
ബെംഗളൂരു : സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ വിദ്യാർത്ഥിനി അതീവ ഗുരുതരാവസ്ഥയില്‍. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആന്‍ ജിജോ(4)യാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ബെംഗളൂരു ചെല്ലക്കരയിലെ സ്വകാര്യസ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്നാണ് ജിയന്ന താഴേക്ക് വീണത്.
തലയ്ക്കു സാരമായി പരിക്കേറ്റ കുട്ടി ജീവന്‍ നിലനിര്‍ത്തുന്നതു വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഡൽഹി പ്രീ സ്കൂളിലെ നേഴ്സറി വിദ്യാർത്ഥിനിയാണ് ജിയന്ന. അതേസമയം, സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ വിമർശനവുമായി ജിയന്ന ആന്‍ ജിജോയുടെ കുടുംബം രംഗത്തെത്തി. സ്കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു.
%20-%202024-01-24T200546.567.jpg)
0 Comments