banner

അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണം!, അഭിഭാഷകർ ഇന്ന് കോടതികൾ ബഹിഷ്കരിക്കും, കുടുംബത്തോടൊപ്പം ചേർന്ന് നിയമപോരാട്ടം നടത്താനും തീരുമാനമെടുത്ത് കൊല്ലം ബാർ അസോസിയേഷൻ


സ്വന്തം ലേഖകൻ
കൊല്ലം : പരവൂർ മുനിസിഫ്-മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന അനീഷ്യ. എസിൻ്റെ ആത്മഹത്യ ജോലി സ്ഥലത്തെ സഹപ്രവർത്തകന്റെയും മേലുദ്യോഗസ്ഥന്റെയും പീഡനവും അപമാനിക്കലും മൂലമാണെന്ന് തെളിവുകൾ പുറത്തുവന്നതിനാൽ അവരെ സസ്പെൻഡ് ചെയ്തു അന്വേഷണം നടത്തണമെന്ന് കൊല്ലം ബാർ അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടതായി അസോസിയേഷൻ ഭാരവാഹികൾ പത്രക്കുറിപ്പിൽ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഇന്ന് (24/01/2024) കോടതികൾ ബഹിഷ്കരിക്കാൻ യോഗം തീരുമാനിച്ചതായും കുറുപ്പിൽ വ്യക്തമാക്കി.

ആരോപണ വിധേയരായ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറെയും, ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷനെയും ബഹിഷ്കരിക്കാൻ അഭിഭാഷകർ തീരുമാനിച്ചതായും. ആരോപണ വിധേയർക്കെതിരെ മറ്റൊരു ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തിയതായും. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ നേരിട്ട് അന്വേഷിക്കണം എന്ന് കൊല്ലം ബാർ അസോസിയേഷൻ ആവശ്യപ്പെടുന്നതായും. ഈ സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് കൊല്ലം  ബാർ അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടതായും ഭാരവാഹികൾ വ്യക്തമാക്കി. 

അനീഷ്യയുടെ കുടുംബത്തോടൊപ്പം ചേർന്ന് നിയമപോരാട്ടം നടത്താനും കൊല്ലം ബാർ അസോസിയേഷൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments