banner

അഞ്ചാലുംമൂട് അഷ്ടമുടിയിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരുന്നയാൾ മരിച്ചു


സ്വന്തം ലേഖകൻ
തൃക്കരുവ : അഷ്ടമുടി ഒന്നാം വാർഡിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരുന്നയാൾ മരിച്ചു. കഴിഞ്ഞ പതിനാലാം തീയതി ഞായറാഴ്ച രാത്രിയോടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന അഷ്ടമുടി ചാപ്രായിൽ വീട്ടിൽ രാജേന്ദ്രൻ (65) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. മഹിളാ ജംഗ്ഷൻ സമീപം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സുഹൃത്ത് ചികിത്സയിൽ തുടരുകയാണ്.

അഞ്ചാലുംമൂട്ടിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മരിച്ച രാജേന്ദ്രൻ. ബന്ധുവിൻ്റെ മരണാനന്തര ചടങ്ങുകൾക്കായി പങ്കെടുത്ത ശേഷം  സുഹൃത്തിൻറെ ബൈക്കിൽ വരവേ ആണ് അപകടം ഉണ്ടായത്. മഹിളാ ജംഗ്ഷന് സമീപം രാജേന്ദ്രൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന രാജേന്ദ്രനെയും ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലിരിക്കെ രാജേന്ദ്രൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യ: കുമാരി മക്കൾ: രാജേഷ്, ശ്രീകുമാർ.

Post a Comment

0 Comments