banner

ദൂരദർശനിൽ ലൈവ് പരിപാടിക്കിടെ കാർഷിക സർവകലാശാല ഡയറക്ടർ കുഴഞ്ഞുവീണു മരിച്ചു!, മരിച്ചത് കൊല്ലം സ്വദേശി ഡോ.അനി.എസ്.ദാസ്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : ദൂരദർശനിൽ ലൈവ് പരിപാടിക്കിടെ കേരള കാർഷിക സർവകലാശാല ഡയറക്ടർ (പ്ലാനിങ്) കുഴഞ്ഞുവീണു മരിച്ചു. കൊല്ലം കടയ്ക്കൽ സ്വദേശി ഡോ. അനി എസ് ദാസ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6:10ന് കൃഷിദർശൻ ലൈവ് പരിപാടിക്കിടെയായിരുന്നു സംഭവം.

കൃഷിദർശൻ ലൈവ് പരിപാടിക്കിടെ അനി എസ് ദാസിന് ശാരീരികാസ്വസ്ഥത ഉണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേരള ഫീഡ്സ് ലിമിറ്റഡ് എംഡി, കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻസ് സെൻ്റർ മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Post a Comment

0 Comments