banner

മസാജ് ചെയ്‌തുതരാമെന്ന് വിശ്വസിപ്പിച്ച് മുറിയിൽ കയറി!, വിദേശിയായ യുവതിയെ ലൈംഗികപീഡനത്തിനിരയാക്കി ഹോം സ്റ്റേ ഉടമ, ഒടുവിൽ പിടിയിൽ


സ്വന്തം ലേഖകൻ
ആലപ്പുഴ : വിദേശവനിതയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഹോം സ്‌റ്റേ ഉടമ അറസ്‌റ്റിൽ. ആലപ്പുഴ കളക്‌ടറേറ്റിന് സമീപമാണ് സംഭവം. ആലപ്പുഴ സ്വദേശി ഷയാസ്(27)ആണ് അറസ്റ്റിലായത്. ഇയാളുടെ ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്ന വിദേശ വനിതയോട് മസാജ് ചെയ്‌ത് തരാം എന്ന് പറഞ്ഞ് ഷയാസ് മുറിയിൽ കയറി. ശേഷം ലൈംഗികപീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ വിദേശവനിത ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകി. തുടർന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ ഷയാസിനെ റിമാൻഡ് ചെയ്‌തു.

മൂന്നാറിൽ 11കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ജാർഖണ്ഡ് സ്വദേശി പിടിയിൽ. ജാർഖണ്ഡ് സ്വദേശിയായ സെലയ് (35) ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിലേയ്ക്ക് കടക്കാൻ ശ്രമിയ്ക്കവേയാണ് പ്രതി പിടിയിലാവുന്നത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയെ പ്രതിയും ഭാര്യയും കൊടുംകാട്ടിൽ കഴിഞ്ഞത് അഞ്ച് ദിവസമാണ്. കഴിഞ്ഞ ഡിസംബർ 31 നാണ് കേസിനാസ്പദമായ സംഭവം. മൂന്നാർ ചിറ്റുവാരെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന സെലയ്, സമീപത്തെ വീട്ടിൽ ഒറ്റയ്ക്കിരുന്ന കുട്ടിയെ കാട്ടിലേയ്ക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

വയറ് വേദന അനുഭവപ്പെട്ട കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും ഇവർ പൊലീസിൽ അറിയിക്കുകയുമായിരുന്നു. ഇതോടെ സെലയ് ഭാര്യയുമൊത്ത് ഒളിവിൽ പോയി. പുലിയും കടുവയും ആനയും അടക്കമുള്ള കാട്ടിലേയ്ക്ക് കടന്ന ഇവർ അഞ്ച് ദിവസത്തോളം കൊടുംകാട്ടിൽ തങ്ങി.

പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിയ്ക്കുകയും നാട്ടുകാരുടെയും തോട്ടം തൊഴിലാളികളുടെയും സഹായത്തോടെ പല മേഖലകളിലും തെരച്ചിൽ നടത്തി. ബസ് മാർഗം തമിഴ്നാട്ടിലേയ്ക്ക് കടക്കാൻ ശ്രമിയ്ക്കുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.

ഭാര്യയെ ബസിൽ നിന്ന് പിടികൂടി. ഇയാൾ ബസിൽ നിന്ന് ഇറങ്ങി ബോഡിമെട്ട് റോഡിലൂടെ കാട്ടിലേക്ക് ഓടി രക്ഷപെട്ടു. തുടർന്ന് നാട്ടുകാരുടെയും എക്‌സൈസ് സംഘത്തിന്റെയും തമിഴ്നാട് പൊലീസിന്റെയും സഹായത്തോടെയാണ് മൂന്നാർ പൊലീസ് ഇയാളെ പിടികൂടിയത്.

Post a Comment

0 Comments