banner

വാഴകൃഷി ഒന്നാകെ വെട്ടി നശിപ്പിച്ചു; തടയാൻ ശ്രമിച്ച കര്‍ഷക സ്ത്രീയുടെ കാല്‍ അയല്‍വാസികള്‍ ചവിട്ടി ഒടിച്ചു

സ്വന്തം ലേഖകൻ
തിരുവനന്തപുരം : തിരുവനന്തപുരത്ത് കര്‍ഷക സ്ത്രീക്കുനേരെ അതിക്രമം. വസ്തു തര്‍ക്കത്തിന്‍റെ പേരില്‍ വാഴ കൃഷി വെട്ടി നശിപ്പിച്ചത് തടയാൻ ശ്രമിച്ച കര്‍ഷകസ്ത്രീയുടെ കാല്‍ ചവിട്ടി ഒടിച്ചതായി പരാതി. നെയ്യാറ്റിന്‍കര മാമ്പഴക്കരയിലാണ് സംഭവം. 

മാമ്പഴക്കര സ്വദേശി സോമന്‍റെ ഭാര്യ പ്രേമയുടെ കാലാണ് അയല്‍വാസികള്‍ ചവിട്ടി ഒടിച്ചത്. പ്രേമയുടെ വലത് കാലിന് നാലു പൊട്ടലുകള്‍ ഉണ്ട്. സംഭവത്തില്‍ കുടുംബത്തിന്‍റെ പരാതിയില്‍ മാരായമുട്ടം പൊലീസ് കേസെടുത്തു. അയല്‍വാസികളായ കൃഷ്ണകുമാര്‍, വേണു, സുനില്‍, ധര്‍മ്മൻ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

Post a Comment

0 Comments