banner

യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകന്റെ കാൽ തല്ലിയൊടിച്ചു!, പ്രകോപനമായത് അന്തരിച്ച നേതാവിനെതിരായ യുവാവിൻ്റെ പോസ്റ്റ്, സിപിഎം പ്രവർത്തകർക്കെതിരെ ഗുരുതരാരോപണം


സ്വന്തം ലേഖകൻ
കുമളി : സിപിഎം നേതാവിനെതിരെ സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാൽ തല്ലിയൊടിച്ചു. കുമളി മൂന്നാംമൈൽ സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോബിൻ ചാക്കോയുടെ (36) നേര്‍ക്കാണ് സിപിഎമ്മിന്റെ ക്രൂരമായ ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.സിപിഎം പ്രവർത്തകർ സംഘം ചേർന്നാണ് ആക്രമണം നടത്തിയത്.

അന്തരിച്ച സിപിഎം നേതാവിനെതിരേ സാമൂഹിക മാധ്യമത്തിൽ ജോബിൻ മോശം പോസ്റ്റിട്ടുവെന്ന് ആരോപിച്ച് സിപിഎം പരാതി നല്‍കിയിരുന്നു. വണ്ടിപ്പെരിയാർ സ്റ്റേഷനിൽ ജോബിനോട് ഹാജരാകാൻ പോലീസ് നിർദേശിച്ചിരുന്നു. ഇതിനിടെയാണ് അക്രമം.

ആണി അടിച്ച പട്ടിക കഷ്ണങ്ങൾ ഉപയോ​ഗിച്ചായിരുന്നു ആക്രമണം. ജോബിന്റെ ഒരു കാലിന് ഒടിവുണ്ട്. വലത് കൈക്കും പരുക്കേറ്റിട്ടുണ്ട്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുമളി പൊലീസ് കേസ്‌ എടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments