banner

ഒമ്പതാംക്ലാസ്സുകാരിയെ പതിനാലുകാരൻ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ആൺകുട്ടിക്കെതിരെ കേസെടുത്ത് പോലീസ്, വിവരം പുറത്തറിഞ്ഞത് വയറുവേദന വീട്ടിൽ പറഞ്ഞതോടെ


പത്തനംതിട്ട : സഹപാഠിയില്‍ നിന്നും ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പത്തനംതിട്ടയിലാണ് ഞെട്ടിക്കുന്ന സംഭവം.

പതിനാല് വയസ്സുകാരനും പെണ്‍കുട്ടിയുടെ സുഹൃത്തുമായ ആണ്‍കുട്ടിക്കെതിരായാണ് പോലീസ് കേസെടുത്തത്. ബലാല്‍സംഗം, പോക്‌സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

14വയസ്സുകാരിയും ആണ്‍കുട്ടിയും തമ്മില്‍ ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശപ്പിച്ചിരുന്നു.

ഇവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് ഗര്‍ഭം സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി.

ഇതിന് ശേഷമാണ് സഹപാഠിക്കെതിരെ കേസെടുത്തത്. അതേസമയം കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments