banner

വായ്പ്പ കൃത്യമായി തിരിച്ചടച്ചു!, അഗസ്റ്റിനും ഭാര്യ ഫിലോമിനയ്ക്കും റിപ്പബ്ലിക് ദിന പരേഡിലേക്ക് ക്ഷണം, ദമ്പതിമാർക്ക് കേന്ദ്ര മന്ത്രിമാര്‍ക്കൊപ്പം ദില്ലിയില്‍ ചായ സല്‍ക്കാരവും


കൊച്ചി : കൃത്യമായി വായ്പ്പ തിരിച്ചടച്ചതിന്റെ പേരില്‍ ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അങ്കമാലിയിലെ ദമ്പതികള്‍ക്ക് അവസരം. എറണാകുളം അങ്കമാലി സ്വദേശി അഗസ്റ്റിനും ഭാര്യ ഫിലോമിനയ്ക്കുമാണ് ഇത്തരമൊരു ഭാഗ്യം ലഭിച്ചത്.

പ്രധാനമന്ത്രി സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം വായ്പയെടുക്കുകയും കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തവരില്‍ നിന്ന് രണ്ടുപേര്‍ക്കാണ് ഇത്തവണ കേരളത്തില്‍നിന്ന് ക്ഷണം. അതിലൊരാളാണ് കെ.സി.അഗസ്റ്റ്യന്‍.

അങ്കമാലിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനിലും അവിടെനിന്ന് വിമാനമാര്‍ഗം ഡല്‍ഹിക്കുമാണ് യാത്ര. ഇന്ന് വൈകിട്ട് കേന്ദ്ര മന്ത്രിമാര്‍ക്കൊപ്പം ദില്ലിയില്‍ ചായ സല്‍ക്കാരവുമുണ്ട്. പ്രധാനമന്ത്രിയെ നേരിട്ട് കാണണമെന്നാണ് ഈ ദമ്പതിന്മാരുടെ ആഗ്രഹം.

Post a Comment

0 Comments