സ്വന്തം ലേഖകൻ
കേരളീയം പരിപാടിക്ക് മുക്കിയ കാശെത്രയെന്ന് കവിടി നിരത്തി നോക്കിയാലും ഇനി കണ്ടുപിടിക്കാനാകില്ല. പ്രതിപക്ഷവും മാധ്യമങ്ങളും കേരളീയം പരിപാടിക്ക് എത്ര ചെലവായി എത്ര രൂപ സ്‌പോണ്‍സര്‍മാരില്‍ നിന്ന് കിട്ടിയെന്ന് ചോദ്യം ഉന്നയിച്ചിട്ടും മുഖ്യനും കൂട്ടരും മൗനത്തിലാണ്. ധൂര്‍ത്തെന്ന ആരോപണം ശക്തമാകുമ്പോഴും അതിനെ ഗൗനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറല്ല. കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമായിരുന്നില്ല അത് സിപിഎമ്മിന്റെ മാത്രം ആവശ്യമായിരുന്നു. സംസ്ഥാനം കടക്കെണിയില്‍ നില്‍ക്കുമ്പോഴാണ് കേരളീയം നടത്തിയത്.
കേരളീയം പോലൊരു പരിപാടി ഇതുവരെ ആര്‍ക്കും നടത്താന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നതെന്ന് മുഖ്യന്റെ തള്ള്. കേരളീയത്തെ കലാരംഗം പിന്താങ്ങി. ആയിരക്കണക്കിന് കലാകാരന്മാര്‍ പങ്കെടുത്തു. കേരളീയം ഒരു തരത്തിലും ധൂര്‍ത്ത് ആയിരുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് മികച്ച പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മള്‍ പുരോഗതിയുടെ പാതയിലാണ്. നമ്മുടെ നാട് മാറുകയാണ്. എന്നാല്‍, നമ്മുടെ നാട് തകരണമെന്ന് ചിലര്‍ വിചാരിച്ചു നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളീയമെന്ന പേരില്‍ തലസ്ഥാനത്ത് പരിപാടികള്‍ നടത്തിയിട്ടും, മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും എന്തിനൊക്കെ എത്ര തുക ചെലവായി എന്നതിന് കണക്കുകകള്‍ ലഭ്യമായിട്ടില്ല. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് വിവിധ വകുപ്പുകളും വ്യത്യസ്ത മറുപടികളാണ് നല്‍കിയിരിക്കുന്നത്. നികുതി വകുപ്പ്, ധനകാര്യ വകുപ്പ്, സാംസ്‌കാരിക വകുപ്പ്, വ്യവസായ വകുപ്പ്, പബ്ലിക് റിലേഷന്‍ തുടങ്ങിയ വകുപ്പുകള്‍ക്ക് നിലവില്‍ യാതൊരു കണക്കുമില്ലാ എന്ന മറുപടിയാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ ലഭിച്ചത്.
കേരളീയത്തിനായി വിവിധ കമ്മറ്റികള്‍ക്ക് വേണ്ടി 27,12,04,575 രൂപയാണ് ബജറ്റ് അനുവദിച്ചിരുന്നതെന്ന് വിനോദ സഞ്ചാര വകുപ്പിന്റെ മറുപടിയില്‍ പറയുന്നു. എന്നാല്‍ മറ്റ് വകുപ്പുകള്‍ക്ക് അതിന്റെ വിവരങ്ങള്‍ പോലുമില്ല. കേരളീയത്തിനായി എത്ര രൂപ പിരിച്ചെന്നോ, സ്‌പോണ്‍സര്‍മാര്‍ എത്രയെന്നോ, അവര്‍ നല്‍കിയ തുക എത്രയാണെന്നോ എന്നതിനെപ്പറ്റിയൊരു വിവരവും ധനവകുപ്പിന്റെ പക്കലില്ല. കേരളീയത്തിലെ പരിപാടികള്‍ ടെന്‍ഡര്‍ വിളിച്ചാണോ നല്‍കിയതെന്നതിന് പോലും ധനവകുപ്പിന് വിവരങ്ങളില്ല. കേരളീയത്തിനായി വിവിധ വകുപ്പുകള്‍ക്ക് എത്ര തുക ചെലവായി എന്നതിന് അന്തിമ കണക്കുകള്‍ ലഭ്യമല്ല എന്നാണ് മറുപടി.
കേരളീയത്തിനായി പബ്ലിക് റിലേഷന്‍ വകുപ്പിന് 4,08,01,000 രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. എക്‌സിബിഷനുകള്‍ക്കായി 9,39,00,00 രൂപയും മീഡിയ പബ്ലിസിറ്റിക്ക് വേണ്ടി 3,98,62,000 രൂപയുമാണ് അനുവദിച്ചത്. എന്നാല്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ചെലവാണ് വകുപ്പിന് വന്നത്.എക്‌സിബിഷനുകള്‍, ഇന്‍സ്റ്റലേഷനുകള്‍ എന്നിവയ്ക്കായി മാത്രം 4,83,44,500 രൂപയാണ് ചെലവഴിക്കേണ്ടി വന്നത്. മീഡിയ പബ്ലിസിറ്റ് വേണ്ടി ചെലവഴിച്ച വകയിലുള്ള ബില്ലുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല എന്നും അവ കിട്ടിയാല്‍ മാത്രമേ തുക റിലീസ് ചെയ്യുകയുള്ളുവെന്നും പബ്ലിളിക് റിലേഷന്‍ വകുപ്പ് പറയുന്നു.
കോടികളൊഴുക്കി പ്രമുഖരും സെലിബ്രിറ്റികളുമടക്കം പങ്കെടുപ്പിച്ച് നടത്തിയ പരിപാടിക്ക് തുടക്കം മുതല്‍ തന്നെ ധൂര്‍ത്ത് എന്ന ആരോപണം ഉയര്‍ന്നിരുന്നതാണ്. പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് നാള്‍ക്കുനാള്‍ പറഞ്ഞുനടക്കുന്നതിനിടെയാണ് ഇത്രയധികം കോടികള്‍ മുടക്കിയ പരിപാടികള്‍ നടത്തിയതെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് അതിന്റെ കണക്കുകള്‍ പോലും വകുപ്പുകള്‍ക്ക് ലഭ്യമല്ല എന്ന വിവരങ്ങളും പുറത്തുവന്നത്.

0 Comments