സ്വന്തം ലേഖകൻ
പിണറായി വിജയനെപ്പോലെ എന്ത് കൊടും ക്രൂരതയ്ക്കും മടിക്കാത്ത മുഖ്യമന്ത്രി തലപ്പത്ത് ഉള്ളതുകൊണ്ടല്ലേ കേരളത്തെ എന്തിനും കിട്ടുന്നത്. എന്തും ചെയ്യുമ്പോള്‍ ഒരു വിഷച്ചിരി ഉണ്ടല്ലോ. അടികിട്ടിയെ സിപിഎം പഠിക്കൂ. ജയിലില്‍ എത്തുംമുമ്പ് ഖജനാവില്‍ കിടക്കുന്ന കോടികള്‍ കൂടി കീശയിലാക്കി കോടിക്കണക്കിനു രൂപ ഹൈക്കോടതിയില്‍ കൊണ്ടിറക്കി മകളെ രക്ഷിക്കാന്‍ കഴിയുമോ എന്നാണ് പരീക്ഷണം. ഖജനാവില്‍ കിടക്കുന്ന കോടികള്‍ തന്തയുടെ വകയല്ലേ. പിണറായി വിജയന്റെ കുടിലതകള്‍ തുറന്നുകാട്ടപ്പെടുകയാണ്. വിദ്യാര്‍ത്ഥികളെ വെച്ചുള്ള ഈ കളിയുണ്ടല്ലോ അത് നാശത്തിനാണ്.
ജെ വി വിളനിലത്തെ ഓര്‍മ്മയുണ്ടോ?. എസ്എഫ്‌ഐക്കാര്‍ ഈ പേര് മറക്കില്ലെന്ന് ഓര്‍മ്മിപ്പിച്ച് ശക്തിധരന്‍.
വൈസ് ചാന്‍സലര്‍ ജെ വി വിളനിലത്തിനെതിരെ 1991ലെ കെ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച വിദ്യാര്‍ഥിസമരം കേരളം വല്ലപ്പോഴും ഓര്‍ക്കുന്നത് നല്ലതാണ്. .മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന വ്യാജ സമരം പോലെയായിരുന്നില്ല അത്. കേരളം കണ്ട പൊരിഞ്ഞ തെരുവ് യുദ്ധം. എത്ര എത്ര വിദ്യാര്‍ഥികളുടെ ചുടുചോര തെരുവില്‍ ഒഴുക്കിയ സമരമായിരുന്നു അത്?. കേരളത്തില്‍ കൊടിയ വിദ്യാര്‍ത്ഥി മര്‍ദ്ദനം നടന്ന മറ്റൊരു കാലം ആരുടേയും ഓര്‍മ്മയിലുണ്ടാകില്ല. രണ്ടുവര്‍ഷത്തിലേറെ വൈസ് ചാന്‍സലറെ സര്‍വകലാശാലാ കോംപൗണ്ടില്‍ കടക്കാന്‍ പോലും അനുവദിക്കാത്ത രൂക്ഷമായ സമരം. ലാത്തിച്ചാര്‍ജും രക്തച്ചൊരിച്ചിലും നടക്കുമ്പോള്‍ വീട്ടിലിരുന്ന് വിളനിലം സര്‍വകലാശാലയുടെ ഭരണം നടത്തി! ജോണ്‍ വര്‍ഗീസ് വിളനിലമെന്ന ജെ വി വിളനിലത്തിന്റെ പേരു കേള്‍ക്കുമ്പോള്‍ എസ് എഫ് ഐ വിദ്യാര്‍ഥികള്‍ പാര്‍ട്ടിയുടെ ആജ്ഞ പ്രകാരം തലസ്ഥാനഗരിയെ പ്രകമ്പനം കൊള്ളിക്കുമായിരുന്നു. എത്ര എത്ര വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അതില്‍ ഹോമിക്കപ്പെട്ടത്. പാര്‍ട്ടിയുടെ ഒരു നേതാവിന്റെയും കുടുംബത്തിലെ ഒരാള്‍ക്കും നഷ്ടമുണ്ടായിട്ടില്ല.
വൈസ് ചാന്‍സലര്‍ വിളനിലത്തിന് ഇംഗ്ലണ്ടിലെ സസക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിച്ച ഓണററി ഡോക്ടറേറ്റ് വ്യാജം എന്ന് ആരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ സമരത്തിന്റെ തുടക്കം. അതിനു മുന്‍പേ വിളനിലവും സി പി എമ്മുമായി തെറ്റിയിരുന്നു. എകെജി സെന്ററിന് സര്‍വകലാശാല വിട്ടു നല്‍കിയതിലും കൂടുതല്‍ ഭൂമി സിപിഎം കൈയേറിയെന്ന പരാതി ഉയര്‍ന്നിരുന്നു. ഭൂമി അളക്കാന്‍ വിളനിലം ഉത്തരവിട്ടതായിരുന്നു ഭിന്നതയ്ക്ക് കാരണം.സിന്‍ഡിക്കേറ്റ് യോഗങ്ങള്‍ ചേര്‍ന്നതും അസാധാരണമാംവിധം വീട്ടില്‍. ഒടുവില്‍ വിളനിലത്തിന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്‍ വിളനിലത്തിന് ക്ലീന്‍ ചിറ്റ് നല്‍കി. പള്ളി എതിര്‍പ്പ് ശക്തിപ്പെടുത്തിയപ്പോള്‍ ചെവിക്കു ചെവി അറിയാതെ സമരം അവസാനിപ്പിച്ചു എസ് എഫ് ഐ തടിതപ്പി . പിന്നീട് എകെജി ഹാളില്‍ ഇഎംഎസ് പങ്കെടുത്ത പരിപാടിയില്‍ വിളനിലത്തെ ആദരിച്ചതു കണ്ടു കേരളം മൂക്കത്തു വിരല്‍വെച്ചു ! . ഇ എം എസിനെ ആ വിഡ്ഡി വേഷവും കെട്ടിച്ചു. അവസാനം ക്രിസ്തീയസഭ കൊടുങ്കാറ്റുപോലെ രംഗത്തിറക്കിയപ്പോള്‍ എസ് എഫ് ഐ സമരത്തില്‍ നിന്ന് തടിയൂരി. അവസാനം ഇ എം സിനെക്കൊണ്ട് വിളനിലത്തെ എ കെജി സെന്ററില്‍ വിളിപ്പിച്ചു ആദരിച്ചു വിളനിലത്തോട് കാട്ടിയ അനാദരവിനെ പശ്ചാത്തപിച്ചു. .ഇപ്പോള്‍ വീരസ്യം പറയുന്ന എസ് എഫ് യ്ക്ക് അങ്ങിനെയും ഒരു ചരിത്രമുണ്ടായിരുന്നത് മറക്കണ്ട.
പിണറായി വിജയനെപ്പോലെ എന്തു കൊടും ക്രൂരതയ്ക്കും മടിക്കാത്ത മുഖ്യമന്ത്രി തലപ്പത്ത് ഉള്ളതുകൊണ്ടല്ലേ കേരളത്തെ എന്തിനും കിട്ടുന്നത്. എന്തും ചെയ്യുമ്പോള്‍ ഒരു വിഷച്ചിരി ഉണ്ടല്ലോ. അതാണ് ദുസ്സഹം. സംരക്ഷിക്കാന്‍ പോലീസ് സേനയുടെ പ്രധാനികള്‍ ഒപ്പമുണ്ടോ എന്ന് ഉറപ്പുവരു ത്തിയശേഷമാണല്ലോ ഇപ്പോള്‍ ഗവര്‍ണ്ണര്‍ക്കെതിരേ സമരത്തിന് ഇറക്കുന്നത്. മുഖ്യമന്ത്രി തന്നെ ഗവര്‍ണറെ ഭ്രാന്തന്‍ എന്ന് പരസ്യമായി ആക്ഷേപിക്കുന്നു!.
മനസിനെ പിടിച്ചുകുലുക്കുന്നതു, നിഷ്‌ക്കളങ്കരായ പെണ്‍കുട്ടികള്‍ ഈ വേതാളങ്ങളുടെ കല്‍പ്പനയ്ക്കു കീഴടങ്ങി സ്വന്തം ഭാവി തകര്‍ക്കുന്നത് കാണുമ്പോള്‍ ആണ്, അവര്‍ക്കേ ജീവിതം നഷ്ടപ്പെടുന്നുള്ളൂ എന്നത് അവരറിയുന്നില്ല. ചോരത്തിളപ്പൂ മുതലാക്കി ക്ഷുദ്രജീവികള്‍ അതിദരിദ്ര കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പെരുവഴിയിലാക്കുമ്പോള്‍ നേതാക്കളുടെ മക്കള്‍ ആഢംബരം വാഹനത്തില്‍ പ്രൈവെറ്റ് വിദ്യാലയങ്ങളില്‍ ഇടം കണ്ടെത്തി പഠനം പൂര്‍ത്തീകരിക്കുന്നു. നേതാക്കളുടെ മക്കള്‍ക്ക് ശതകോടികള്‍ ആവശ്യമുള്ളപ്പോള്‍ കൊണ്ടിറക്കി കൊടുക്കാന്‍ കരിമണല്‍ മാഫിയയുണ്ട്. ഒന്നിനും പഞ്ഞമില്ല. പാവപ്പെട്ട തോഴിയുടെ വേഷം കെട്ടിയാടുന്ന പാവങ്ങള്‍ക്കോ? നേതാവിന്റെ മകളുടെ അടിപ്പാവാട ഉടുപ്പിച്ചുകൊടുത്തും തലമുടിയുടെ സൗന്ദര്യം കൂട്ടാന്‍ അടുക്കു ഒതുക്കിവെപ്പിച്ചുകൊടുത്തതും സന്തോഷിപ്പിക്കണം! എന്ത് ക്രൂരം? ഇതിന്റെയൊന്നും തലയില്‍ ഇടിത്തീ വീഴുന്നില്ലല്ലോ. മുഖ്യമന്ത്രി വിദ്യാര്ഥികളെക്കൊണ്ട് ചുടുചോറ് മാന്തിക്കുകയാണ് . ഏതുനിമിഷവും ഈ സമരവും പൂട്ടിക്കെട്ടി തടിതപ്പും. കേരളത്തില്‍ ബിജെപി വിരുദ്ധമെന്ന് തോന്നിപ്പിക്കാവുന്ന ഒരു സമരം വേണം .പലസ്തീന്‍ അനുകൂല സമരം പോലെ മറ്റൊരു വേദി വേണം. എന്നാലേ വര്‍ഗീയ മുതലെടുപ്പ് നടത്താനാകൂ. അതിനാണ് ഗവര്‍ണറെ ചുറ്റിപ്പിടിച്ചു ഈ സമരം .ഗവര്‍ണ്ണര്‍ എന്ന പാവ അതിനുവേണ്ടി തുള്ളിക്കൊടുത്തുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ പമ്പര വിഡ്ഡികള്‍.
1970 ല്‍ ബംഗഌ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായിരുന്ന അജോയ്മുഖര്‍ജി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും ജ്യോതിബസു അതേ മുന്നണിയിലെ ഉപമുഖ്യമന്ത്രിയും ആയിരുന്ന കാലഘട്ടം ഓര്‍മ്മയുണ്ടോ? ഘെരാവോ എന്ന സമരാഭാസം ബംഗാളിനെ കൂച്ചുവിലങ്ങിട്ടകാലം. എന്തു എന്ത് സംഭവിച്ചു പിന്നീട് എന്നത് മാധ്യമങ്ങള്‍ മറന്നുപോയോ? മുഖ്യമന്ത്രി സ്വന്തം മന്ത്രിസഭക്കെതിരെ പരസ്യമായി പ്രക്ഷോഭത്തിനിറങ്ങിയ കാലം. മുഖ്യമന്ത്രി കൊല്‍ക്കത്തയിലെ റൈറ്റേഴ്‌സ് ബില്‍ഡിങില്‍ എത്തി ഘെരാവോക്കെതിരെ സമരം നടത്തിയ കാലം . അതോടെ ജനവിരുദ്ധ സമരമായ ഘെരാവോ പാര്‍ട്ടിതന്നെ തള്ളിപ്പറഞ്ഞു. ചരിത്രത്തില്‍ നിന്ന് അത് മാഞ്ഞുപോയി. അടികിട്ടിയെ സിപിഎം പഠിക്കൂ .ഇപ്പോള്‍ അവിടെ ഒറ്റ എം എല്‍ എ പോലും ഇല്ലാത്ത പാര്‍ട്ടിയായി ഗതികെട്ടു. ഇങ്ങിനെ പോയാല്‍ കേരളവും സംപൂജ്യരാക്കും . നിര്‍ഭാഗ്യകരമാണെങ്കിലും, അതിന്റെ പേറ്റുനോവ് അനുഭവിക്കുകയാണ് കേരളവും. അങ്ങിനെ സംഭവിക്കരുതേ എന്നാതാണ് പ്രാര്‍ഥന. ജയിലില്‍ എത്തുംമുമ്പ് ഖജനാവില്‍ കിടക്കുന്ന കോടികള്‍ കൂടി കീശയിലാക്കി കോടിക്കണക്കിനു രൂപ ഹൈക്കോടതിയില്‍ കൊണ്ടിറക്കി മകളെ രക്ഷിക്കാന്‍ കഴിയുമോ എന്നാണ് പരീക്ഷണം .ഖജനാവില്‍ കിടക്കുന്ന കോടികള്‍ തന്തയുടെ വകയല്ലേ.ഇതെന്താ വെള്ളരിക്കാപട്ടണമോ.
.jpg)
0 Comments