banner

അടിപിടി, കൊലപാതകശ്രമം, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക, കവർച്ച, മോഷണം, കഞ്ചാവ് വിൽപ്പന തുടങ്ങിയ കേസുകളില്‍ പ്രതി; നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി


സ്വന്തം ലേഖകൻ
നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. മണർകാട് തിരുവഞ്ചൂർ വന്നല്ലൂർക്കര ഭാഗത്ത് പ്ലാംകുഴിയിൽ വീട്ടിൽ ജയകൃഷ്ണൻ (26) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്‍പതുമാസക്കാലത്തേക്ക് നാടുകടത്തിയത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ ഇയാൾക്ക് ഗാന്ധിനഗർ,മണർകാട്, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, കുമരകം, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക, കവർച്ച, മോഷണം, കഞ്ചാവ് വിൽപ്പന തുടങ്ങിയ കേസുകളില്‍ പ്രതിയാണ്.

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Post a Comment

0 Comments