banner

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കി!, കേസില്‍ മുൻ സർക്കാർ അഭിഭാഷകൻ പി.ജി.മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്


സ്വന്തം ലേഖകൻ
കൊച്ചി : പീഡനത്തിനിരയായി നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മുൻ ഗവ, പ്ലീഡര്‍ പി.ജി. മനുവിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പി.ജി. മനുവിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. 

കീഴടങ്ങാൻ ഹൈക്കോടതി നല്‍കിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പുത്തൻകുരിശ് ഡിവൈ.എസ്.പി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നേരത്തെ മനുവിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. 

നിലവിലെ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Post a Comment

0 Comments