സ്വന്തം ലേഖകൻ
തിരുവനന്തപുരം : വീട്ടുകാരെ മയക്കി കടത്തി വര്‍ക്കലയില്‍ മോഷണം നടത്തിയ കേസിലെ പ്രതി മരിച്ചു. കേസിലെ നേപ്പാള്‍ സ്വദേശിയായ രാംകുമാറാണ് പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ മരിച്ചത്. പ്രതിയെ കോടതിയില്‍ എത്തിച്ചപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ വര്‍ക്കലയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
വീട്ടുകാരെ മയക്കി കടത്തിയശേഷം സ്വര്‍ണവും പണവുമാണ് മോഷ്ടിച്ചത്. നേപ്പാള്‍ സ്വദേശി ഇവിടെ ജോലിക്കെത്തിയത് കഴിഞ്ഞ ദിവസമാണ്. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ് മോഷണം നടത്തിയത്. വീട്ടില്‍ സ്ത്രീകള്‍ മാത്രമാണ് താമസിച്ചിരുന്നത്. വീട്ടുടമയുടെ മകന്‍ ബംഗളൂരുവിലാണ്. ഇയാള്‍ വീട്ടിലേക്ക് വിളിച്ചിട്ട് ഫോണ്‍ എടുക്കാതെ വന്നതോടെ അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അയല്‍ക്കാര്‍ എത്തി പരിശോധിച്ചപ്പോള്‍ വീട്ടില്‍ നിന്നും ചിലര്‍ ഓടുന്നത് കണ്ടു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ രാം കുമാറിനെ ഇരുമ്പുകമ്പിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി.യാളുടെ പക്കല്‍ പണവും സ്വര്‍ണവും ഉണ്ടായിരുന്നു. നാട്ടുകാരാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്.

0 Comments