സ്വന്തം ലേഖകൻ
മുൻ കർണാടക മുഖ്യമന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ ജഗദീഷ് ഷെട്ടർ വീണ്ടും ബിജെപിയില്‍ ചേർന്നു. 68 കാരനായ ഷെട്ടാർ കോൺഗ്രസ് വിട്ടത് കനത്ത് തിരിച്ചടിയായി. കർണ്ണാടകത്തിൽ ദേവ ഗൗഡയുടെ പാർട്ടി എൻ ഡി എയിൽ ചേർന്നിരുന്നു. ഇപ്പോൾ കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിയും ബിജെപിയിൽ എത്തിയതോടെ കരുത്ത് കൂട്ടുകയാണ് ബിജെപി.
ലിംഗായത്ത് നേതാവ് ജഗദീഷ് ഷെട്ടാർ 2023 കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഹൂബ്ലി-ധാർവാഡ്-സെൻട്രലിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. ഷെട്ടാർ പരാജയം ഏറ്റുവാങ്ങി. ബിജെപിയുടെ മഹേഷ് തെങ്ങിനകൈ 34,000 വോട്ടുകൾക്ക് അദ്ദേഹത്തെ പരാജയപ്പെടുത്തിയിരുന്നു
വ്യാഴാഴ്ച ഉച്ചയോടെ ബിജെപി ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെയും സംസ്ഥാന ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്രയുടെയും സാന്നിധ്യത്തിൽ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന വിശ്വാസത്തോടെയാണ് താൻ വീണ്ടും ബിജെപിയിലേക്ക് വരുന്നതെന്നായിരുന്നു ജഗദീഷ് ഷെട്ടാറിന്‍റെ പ്രതികരണം.
ജഗദീഷ് ഷെട്ടറിനെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാൻ മുതിർന്ന ബിജെപി നേതാക്കൾ നടത്തുന്ന ശ്രമങ്ങൾ സംസ്ഥാനത്തെ ബിജെപിയിലെ നേതൃത്വ പ്രതിസന്ധിയുടെ സൂചനയാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജഗദീഷ് ഷെട്ടറിന്‍റെ ബിജെപി പ്രവേശനം.
%20-%202024-01-25T204233.742.jpg)
0 Comments