സ്വന്തം ലേഖകൻ
തൃശ്ശൂർ : രാമായണത്തെ അവഹേളിച്ചു സിപിഐ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞ് എംഎൽഎ. ബിജെപി പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് പോസ്റ്റ് പിൻവലിച്ചത്. തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രനാണ് ഫേസ്‌ബുക്കിൽ വിവാദ പോസ്റ്റിട്ടത്. രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്നുള്ള കുറിപ്പാണു വിവാദമായത്.
ഹൈന്ദവ വിശ്വാസത്തെയും ശ്രീരാമനെയും സീതാദേവിയെയും ലക്ഷ്മണനെയും അവഹേളിച്ചുവെന്ന് കാണിച്ച് ബിജെപി രംഗത്തു വന്നതോടെയാണ് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞത്. പോസ്റ്റിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് ബിജെപി അറിയിച്ചു.
കഴിഞ്ഞ ദിവസംFB ല്‍ ഞാന്‍ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താല്‍ ഉദ്ദേശിച്ചതല്ല. ഞാന്‍ മിനിറ്റുകള്‍ക്കകം അത് പിന്‍വലിക്കുകയും ചെയ്തു. ഇനി അതിന്റെ പേരില്‍ ആരും വിഷമിക്കരുത്. ഞാന്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു’- എംഎല്‍എ പോസ്റ്റില്‍ കുറിച്ചു.
ഇന്നലെ രാത്രിയോടെയാണ് സിപിഐ നേതാവും തൃശൂർ എംഎൽഎയുമായ പി. ബാലചന്ദ്രൻ ഫേസ്ബുക്കിൽ ശ്രീരാമനെയും സീതാദേവിയെയും ലക്ഷ്മണനെയും അധിക്ഷേപിക്കുന്ന വിധത്തിൽ സാമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചത്. രാമൻ ഒരു സാധുവായിരുന്നു കാലിൽ ആണിയുണ്ടായിരുന്നതുകൊണ്ട് എടുത്ത് ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണൻ ഇറച്ചിയും പൊറോട്ടയും കൊണ്ടു വന്നു. ചേട്ടത്തി സീത അതു മൂന്നു പേർക്കും വിളമ്പി. അപ്പോൾ ഒരു മാൻ കുട്ടി അതു വഴി വന്നു. സീത പറഞ്ഞു രാമേട്ടാ അതിനെ കറി വച്ച് തരണം, രാമൻ മാനിന്റെ പിറകേ ഓടി. മാൻ മാരിയപ്പൻ എന്ന ഒടിയനായിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ച് നേരം പോയി.
ലക്ഷ്മണൻ ഇറച്ചി തിന്ന കൈ നക്കി ഇരിരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയി നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടു വാ.. മുല്ലപ്പൂ പന്തൽ ഷാപ്പിൽ മാനിറച്ചിയല്ല ഏത് ഇറച്ചിയും കിട്ടും. അപ്പോൾ രാമാനുജന്റെ മനസ്സിൽ ഇറച്ചി തന്നെയായിരുന്നു.
%20-%20Copy%20-%202024-01-25T204516.206.jpg)
0 Comments